തൃശ്ശൂര്‍: പുകവലിക്കുന്ന നടന് വിജയിന്റെ പോസ്റ്റര്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചതിനെതിരെ കേസെടുത്തു. അടുത്തിടെ ഇറങ്ങിയ ‘സര്‍ക്കാര്‍’ സിനിമയുടെ പോസ്റ്ററിലാണ് വിജയ് പുകവലിക്കുന്നതായി രംഗമുള്ളത്. ഇതിനെതിരെ ജില്ലാ ആരോഗ്യവകുപ്പാണ് കേസെടുത്തത്.
നടന് വിജയ്, സര്‍ക്കാര്‍ സിനിമയുടെ നിര്‍മ്മാതാവ്, വിതരണക്കാര്‍, പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച തൃശ്ശൂര്‍ രാംദാസ് തിയറ്റര്‍ എന്നിവര്‍ക്കെതിരെയാണ് കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. സിനിമയുടെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്ന രംഗങ്ങളുണ്ട്. വലിയ ആരാധകരുള്ള നടനാണ് വിജയ്. അതിനാല്‍ ആരാധകര്‍ക്കും പുകവലി പ്രചോദനമാവുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ജില്ലാ ആരോഗ്യവകുപ്പിനു ലഭിച്ചതിനെത്തുടര്‍ന്ന് ഡിഎംഒ ഡോ. കെജെ റീന അന്വേഷണത്തിനുത്തരവിട്ടു.
2003ലെ കേന്ദ്രനിയമപ്രകാരം പുകയില പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പതിക്കാന്‍ പാടില്ല. സിനിമയില്‍ ഇത്തരം ഭാഗം നിയന്ത്രണത്തിന് വിധേയമായി കാണിക്കാം. പുകവലി പ്രോത്സാഹിപ്പിക്കുന്നതിനെതിരെ 2012ല്‍ കര്‍ശനനിയമം വന്നിട്ടുണ്ട്. രണ്ടു വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തിയേറ്ററുകളില്‍ നടത്തിയ പരിശോധനയില്‍ പുകവലി പ്രചരിപ്പിക്കുന്ന പോസ്റ്ററുകളും കണ്ടെടുത്തു. തുടര്‍ന്നാണ് കേസെടുത്തത്. കണ്ടെടുത്ത പോസ്റ്ററുകള്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.