ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച വിധിയിക്കെതിരേ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
ഉച്ചകഴിഞ്ഞ് മൂന്നിന് ജഡ്ജിമാരുടെ ചേംബറിലായിരിക്കും പരിഗണിക്കുക. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 48 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അഭിഭാഷകര്‍ക്കോ കക്ഷികള്‍ക്കോ ചേംബറിലേക്കു പ്രവേശനമുണ്ടാകില്ല.