വളാഞ്ചേരി: മലപ്പുറം ദേശീയപാതയിലെ വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു. അപകടത്തില്‍ 17ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് വിവരം.
തിരുവനന്തപുരത്തു നിന്നും വയനാട്ടിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസില്‍ ആകെ ഉണ്ടായിരുന്നത് 36 പേരാണ്.
ദേശീയപാതയില്‍ എതിരെ വരികയായിരുന്ന ലോറിക്ക് സൈഡ് കൊടുക്കാന്‍ ഇടതു വശത്തേക്ക് വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് പത്തടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.