തിരുവനന്തപുരം: ഹയര്‍സെക്കന്ററി, എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷകള്‍ ഒന്നിച്ചു നടത്തുന്നതു വിജയിച്ചാല്‍ എസ്എസ്എല്‍സി പരീക്ഷയുടെ നിലവിലുള്ള ടൈംടേബിളില്‍ മാറ്റം വരും. മാര്‍ച്ച് 13 മുതല്‍ 27 വരെ ഉച്ചതിരിഞ്ഞു പരീക്ഷ നടത്തുന്ന രീതിയിലാണ് ഇപ്പോള്‍ ടൈംടേബിള്‍.
ക്രിസ്മസ് പരീക്ഷയുടെ നടത്തിപ്പു വിലയിരുത്തി പൊതുപരീക്ഷ രാവിലെയാക്കുകയാണെങ്കില് ടൈംടേബിളും മാറ്റം വരുത്തേണ്ടി വരും. തീയ്യതികളില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കുകയാണെങ്കില് 9.45ന് ആകും തുടങ്ങുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈമിംഗിന് ശേഷം 10ന് പരീക്ഷ തുടങ്ങും.
എസ്എസ്എല്‍സി പരീക്ഷയ്ക്ക് അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ എസ്എസ്എല്‍സി ചോദ്യക്കടലാസ് ട്രഷറിയില്‍ സൂക്ഷിക്കുന്ന രീതി അവസാനിപ്പിക്കും. എസ്എസ്എല്‍സി ചോദ്യക്കടലാസ് ട്രഷറിയിലും അതിനെക്കാള്‍ പ്രധാനപ്പെട്ട ഹയര്‍സെക്കന്ററി പരീക്ഷയുടെ ചോദ്യക്കടലാസ് സ്കൂളിലെ അലമാരയിലും സൂക്ഷിക്കുന്ന വൈരുദ്ധ്യാമാണ് ഇപ്പോള്‍.
പൊതുവിദ്യാഭ്യാസ, ഹയര്‍സെക്കന്ററി ലയനം പൂര്‍ണ്ണമാകുന്നതോടെ എസ്എസ്എല്‍സി പരീക്ഷയുടെ പ്രാധാന്യം വീണ്ടും കുറയും. ബിരുദം നേടുന്ന വിദ്യാര്‍ത്ഥി യുടെ എസ്എസ്എല്‍സി മാര്‍ക്ക് ജോലിയുടെ ഘട്ടത്തില്‍ ആരും അന്വേഷിക്കാറില്ല. പരീക്ഷയ്ക്ക് അതനുസരിച്ച് പ്രാധാന്യം മതിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.
ഹയര്‍സെക്കന്ററി, എസ്എസ്എല്‍സി പരീക്ഷകള്‍ ഒന്നിച്ചുനടത്തുന്നതിനുള്ള തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍, സമിതിയെ നിയോഗിച്ചെങ്കിലും യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല.