തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി നാളെ ബംഗളൂരുവിലേക്ക് മടങ്ങും. അന്‍വാര്‍ശ്ശേരിയില്‍ വൈകീട്ട് നാലിന് നടക്കുന്ന പ്രത്യേക പ്രാര്ഥനക്കുശേഷമാണ് മടക്കം. ബംഗളൂരുവിലെ പ്രത്യേക കോടതി മാതാവ് അസ്മ ബീവിയെ സന്ദര്‍ശിക്കാനായിരുന്നു ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെ കേരളത്തിലെത്താന്‍ മഅ്ദനിയ്ക്ക് അനുമതി നല്‍കിയത്.
ആദ്യം കടുത്ത നിബന്ധനയെ തുടര്‍ന്ന് വരാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ മാതാവിന്റെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അനുമതി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ മാതാവ് മരിച്ചത്.