താമരശ്ശേരി: ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെ ചരക്കു ലോറി കേടായതുമൂലം വയനാട് ചുരത്തിലുണ്ടായ ഗതാഗത തടസം നീങ്ങി. ഗതാഗത തടസത്തിന് കാരണമായത് ആന്ധ്ര രജിസ്ട്രേഷനുള്ള ലോറി അഞ്ചാം വളവിനു സമീപം ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് നിന്നുപോയതാണ്.
ചുരത്തില്‍ രൂപപ്പെട്ടത് വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതേ തുടര്‍ന്ന് താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി ഏറെ സമയത്തെ പരിശ്രമത്തിനു ശേഷമാണ് തടസം പരിഹരിച്ചത്.