കോഴിക്കോട്: ശബരിമല വിഷയത്തില്‍ വിവാദപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല.യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിനിടെയായിരുന്നു ആ വിവാദ പ്രസംഗം. മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ.
പോലീസ് ശ്രീധരന് പിള്ളയ്ക്കതിരെ ഐപിസി 505 (1) ബി പ്രകാരം ജാമ്യമില്ലാ കേസ് എടുത്തിരുന്നു. ജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുംവിധം ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനാണ് ഈ വകുപ്പുപ്രകാരം കേസെടുക്കുന്നത്. എന്നാല്‍ കേസിന്റെ സ്വഭാവമനുസരിച്ച് തുടരന്വേഷണത്തില്‍ ഈ വകുപ്പ് ഇളവ് ചെയ്യാനോ ചെയ്യാതിരിക്കാനോ കഴിയും. അതു കൊണ്ടുതന്നെ ഉടന്‍ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് സൂചന.
മാധ്യമ പ്രവര്ത്തകന് ഷൈബിന് നന്മണ്ടയുടെ പരാതി പ്രകാരമാണ് കസബ പോലീസ് ശ്രീധരന് പിള്ളയ്ക്കതിരെ കേസെടുത്തത്. അറസ്റ്റ് നടന്നാല്‍ അത് വലിയ പ്രതിഷേധത്തിലേക്ക് വഴിവച്ചേക്കും എന്ന സാധ്യതയും പോലീസിനെ കുഴക്കുന്നുണ്ട്.
പൊതുപ്രവര്‍ത്തകരായ സാജന് എസ് ബി നായര്‍ ഡിവൈഎഫ്ഐ നേതാവ് എല്‍ജി ലിജീഷ് എന്നിവരും വിവിധ സ്റ്റേഷനുകളില്‍ സമാനമായ പരാതി നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ 11 മുതല്‍ 17 വരെ നടന്ന പ്രക്ഷോഭ പരിപാടികള്‍ ബിജെപി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നാണ് ശ്രീധരന് പിള്ള പ്രസംഗിച്ചത്. ‘തന്ത്രി തന്നോട് ചോദിച്ച ശേഷമാണ് യുവതികള്‍ കയറിയാല്‍ നടയടക്കുമെന്ന് പറഞ്ഞത്. ശബരിമല നമ്മളെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരമാണ്. നമ്മള് ഒരു അജന്‍ഡ മുന്നോട്ടു വെച്ചു, അതിനു പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞ് കളം കാലിയാക്കി…’ ഇതായിരുന്നു ആ വിവാദ പ്രസംഗം.