മലപ്പുറം: എത്രയെല്ലാം ആഡംബര വാഹനമുണ്ടായാലും സൈക്കിളിലെ സഞ്ചാരത്തിന് കിട്ടുന്ന സുഖം വേറെ തന്നെയെന്ന് തെളിയിക്കുകയാണ് മലപ്പുറം കല്പകഞ്ചേരി സ്വദേശി നദീര്‍. 98 മണിക്കൂര്‍ കൊണ്ട് 1400ഓളം കിലോ മീറ്ററാണ് നദീര്‍ പിന്നിട്ടത്. ഏകദേശം ആറ് സംസ്ഥാനങ്ങള്‍ എങ്കിലും പിന്നിട്ടിട്ടുണ്ടെന്ന് നദീര്‍ പറയുന്നു.
ആദ്യമായി സംഘടിപ്പിച്ച ദീര്‍ഘദൂര സൈക്ലിങ്ങിലാണ് നദീര്‍ ഈ നേട്ടം കൈവരിച്ചത്. നോയിഡ മുതല്‍ ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസി ചമേര തടകം വരെയും തിരികെ ഗ്രേറ്റര്‍ നോയിഡവരെയുമായിരുന്നു റൈഡ്. 1400 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്നത് 112 മണിക്കൂര്‍ ആയിരുന്നു. എന്നാല്‍ നദീര്‍ ഇത് 98 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ദൂര്‍ഘദൂര സൈക്കലിങ് റൈഡുകളില്‍ നദീര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും സൈക്കിളില്‍ സഞ്ചരിച്ചിട്ടുണ്ട്. മുപ്പതിനായിരം കിലോമീറ്റര്‍ ദൂരം ഇതിനകം സഞ്ചരിച്ചു. ആരോഗ്യ സംരക്ഷണത്തിന് സൈക്കിള്‍ യാത്ര ഉത്തമമാണെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യവും ഈ യാത്രകള്‍ക്ക് പിന്നിലുണ്ടെന്ന് നദീര്‍ പറയുന്നു. അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന സൈക്കിലിങ് മല്‍സരത്തിനായുളള പരിശീലനത്തിലാണ് നദീര്‍ ഇപ്പോള്‍.