തൃശ്ശൂര്‍: പുരുഷന്മാര്ക്ക് മാത്രമായി പ്രത്യേക ചെരുപ്പ് ആമസോണില്‍ ഒരുങ്ങി കഴിഞ്ഞു. 45000 രൂപയാണ് ഈ അപൂര്‍വ്വ ചെരുപ്പിന്റെ വില. വാലന്റീനോ എന്ന് ബ്രന്‍ഡ് പുറത്തിറക്കുന്ന ഈ ഫ്ളിപ് ഫ്ളോപ് സ്വന്തമാക്കാം.
വാലന്റീനോയും ഹവായിയാനാസ് എന്ന ബ്രാന്റും ചേര്‍ന്നാണ് ഇത് മാര്ക്കറ്റിലെത്തിച്ചിരിക്കുന്നത്. ആമസോണില്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തി കഴിഞ്ഞു ഈ ചെരുപ്പ്. ഈ ചെരുപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അറിയാന്‍ ഒരാള്‍ക്ക് മൂന്നില്‍ കൂടുതല്‍ ജോഡി വാങ്ങാന്‍ സാധിക്കില്ല.
ഈ പ്രൊഡക്റ്റിന് കീഴില്‍ ഞെട്ടിക്കുന്ന തരം കമന്റുകളും റിവ്യൂകളുമാണ് പ്രത്യക്ഷപ്പെടുന്നത്. ‘ ഇത് വളരെ നല്ല പ്രൊഡക്റ്റാണ് , കംഫര്ട്ടബളുമാണ്. എങ്കിലും എന്റെ ഒരു കിഡ്നി നഷ്ടപ്പെടുത്തേണ്ടി വന്നുവെന്ന് മാത്രം. ‘ ഒരു കമന്റില്‍ പറയുന്നു.