തിരുവനന്തപുരം: അമേരിക്കന്‍ ട്രിപ്പിനടയില് മറന്ന് വെച്ച വാച്ച് കൊറിയറില്‍ എത്തിച്ച് തന്ന രാജ്യത്തിന്റെ നന്മയും സത്യസന്ധതയും വെളിപ്പെടുത്തി മലയാളി പ്രവാസിയുടെ കുറിപ്പ്. വാച്ച് തിരിച്ച് കിട്ടയതില്‍ ഉപരി ആ രാജ്യത്തിന്റെ മര്യാദയാണ് തന്നില്‍ ഏറെ കൗതുകം സൃഷ്ടിച്ചതെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം നന്മയുടെ മുഖം തുറന്ന് എഴുതിയത്.
കുവൈറ്റില്‍ താമസിക്കുന്ന മലയാളിയായ ഖൗലത്ത് ഇസ്മായില്‍ ആണ് രാജ്യത്തിന്റെ നന്മയെ വാനോളം പുകഴ്ത്ത് കുറിപ്പ് ഇട്ടത്. കുടുംബത്തോടൊപ്പം യാത്ര പോയതാണ് ഖൗലത്ത്. നോര്‍ത്ത് അമേരിക്കന്‍ യാത്രക്കിടയില്‍ മകന്റെ വാച്ച് കാനഡയിലെ ടൊറണ്ടോവിലെ ക്രൗണ്‍ പ്ലാസ എന്ന ഹോട്ടലില്‍ വെച്ച് മറന്നുപോയി. അത് നഷ്ടപ്പെട്ടുവെന്ന് തന്നെയാണ് കരുതിയത്. ഹോട്ടലില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ എടുത്ത് വെച്ചിട്ടുണ്ട് എന്നും അഡ്രസ് നല്കിയാല് അയച്ചു തരാമെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും സാധാരണ ഹൗസ് കീപ്പിങ്ങ് ഒക്കെ കഴിഞ്ഞ് തിരിച്ചു കിട്ടുക എന്നൊന്നുണ്ടാവില്ല എന്നും ഖൗലത്ത് എഴുതുന്നു.
കൊറിയര്‍ ചാര്‍ജ്ജും ഇവിടുത്തെ കസ്റ്റംസും ഒക്കെ കൂടി 144 കനേഡിയന്‍ ഡോളര്‍ വേണം. ഇത്ര കാശ് കൊടുത്ത് തിരിച്ചെടുക്കണോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. പക്ഷേ, എന്നിട്ടും അത് തിരിച്ചെടുത്തു. കാരണം അത് സത്യസന്ധതയുടേയും ഒരു രാജ്യത്തിന്റെ നന്മയുടേയും അടയാളമാണെന്ന് ഖൗലത്ത് കുറിച്ചു. ആ രാജ്യത്തിന്റെ മര്യാദയും അന്തസും നമ്മള് കാണാതിരിക്കരുതെന്നും ഖൗലത്ത് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഇതൊരു സത്യസന്ധതയുടേയും ഒരു രാജ്യത്തിന്റെ നന്മയുടേയും അടയാളമാണ്, ഈ വാച്ച്. ഞങ്ങളുടെ നോര്‍ത്ത് അമേരിക്കന്‍ ട്രിപ്പിനിടയില്‍ മോന് കാനഡയില്‍ ടോറണ്ടോവിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ മറന്നു വെച്ച വാച്ചാണിത്. ഞങ്ങള്‍ ടോറണ്ടോ ഒക്കെ വിട്ട് വൈകുന്നേരം ഒട്ടാവയിലെത്തിയപ്പോഴാണ് വാച്ചിന്റെ കാര്യം ഓര്‍മ്മ വന്നത് തന്നെ.
നെറ്റില്‍ നമ്പര്‍ തപ്പിയെടുത്ത് ഹോട്ടലിലേക്ക് വിളിച്ചപ്പോള്‍ വാച്ച് അവര്‍ എടുത്ത് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. കേട്ടപ്പോള്‍ ഇത്തിരി അത്ഭുതം തോന്നി. നഷ്ടമായത് സാധാരണയായി ഹൗസ് കീപിങ്ങ് ഒക്കെ കഴിഞ്ഞും തിരിച്ച് കിട്ടുക എന്നത് വലുതായി കേട്ടിട്ടില്ല. ഞങ്ങള്‍ക്ക് ട്രിപ്പിനിടയില്‍ തിരിച്ചു പോയി വാച്ചെടുക്കുക എന്നത് സാധ്യമേ അല്ലായിരുന്നു. അവര്‍ പറഞ്ഞു, നിങ്ങള്‍ പറയുന്ന അഡ്രസ്സില്‍ അയച്ചു തരാമെന്ന്.
ഇവിടെ എത്തിയിട്ടും ഒരു കണ്‍ഫ്യൂഷനായിരുന്നു. കൊറിയര്‍ ചാര്‍ജ്ജും ഇവിടുത്തെ കസ്റ്റംസും ഒക്കെ കൂടി 144 കനേഡിയന്‍ ഡോളര്‍ വേണം. ഇത്ര കാശ് കൊടുത്ത് തിരിച്ചെടുക്കണോ എന്ന കണ്ഫ്യൂഷന്. അവസാനം തോന്നി ഈ വാച്ച് ഞങ്ങളില്‍ നിന്ന് പോവാനുള്ളതല്ല എന്നും പിന്നെ, ആ രാജ്യത്തിന്റെ മര്യാദയും അന്തസ്സും നമ്മള് കാണാതിരിക്കുകയും ചെയ്യരുത് എന്നും അങ്ങനെ പൈസ അടച്ചു. ഉഒഘ ഇവിടെ ഇന്നലെ എത്തിച്ചു തന്നു. വാച്ചിനെ വീണ്ടും ഇവിടെ ഇങ്ങനെ കാണുമ്പോള്‍ തെല്ലൊരു കൗതുകം.