ട്രാഫിക് നിയമങ്ങള്‍ 135 തവണ ലംഘിച്ച ബൈക്ക് യാത്രികന് പിഴ ഇട്ടത് 31,556 രൂപ. ഹൈദരാബാദുകരനായ കൃഷ്ണ പ്രകാശ് എന്ന ആള്‍ക്കാണ് ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് എകദേശം 135 തവണയാണ് ഇയാള്‍ ട്രാഫിക് നിയമം ലംഘിച്ചത്. ടിഎസ്01 ഇഡി 9176 എന്ന ബൈക്കിലാണ് ഈ 135 പ്രാവശ്യവും നിയമ ലംഘനം നടത്തിയത്.
നിയമം ലംഘിച്ചു എന്ന് മാത്രമല്ല ഇത്രയും കാലമായിട്ടും ഫൈന്‍ അടച്ചിട്ടുമില്ല. 2016ലായിരുന്നു അവസാനമായി ഫൈന്‍ അടച്ചത്. ഇതിനു ശേഷം രണ്ടു വര്‍ഷമായി ഫൈന്‍ അടയ്ക്കാതെ ഇയാള്‍ മുങ്ങിനടക്കുകയായിരുന്നു.
ഒടുവില്‍ പോലീസ് പ്രകാശിന്റെ ബൈക്ക് കണ്ടുകെട്ടിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇയാള്‍ അടച്ച ഫൈന്‍ തുക കേട്ടാല്‍ ഞെട്ടും. ഏകദേശം 31556 രൂപയായിരുന്നു ഫൈന്‍ ഇനത്തില്‍ അടയ്ക്കാനുള്ളത്. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചതിനും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനുമായിരിന്നു ഭൂരിഭാഗം ഫൈനും എന്നാണ് റിപ്പോര്‍ട്ടുകള്‍.