തൃശ്ശൂര്‍: തൊഴിയൂര്‍ കച്ചേരിപ്പടിയില്‍ കുടുംബവഴക്കിനിടെയുണ്ടായ ആക്രമണത്തില്‍ നാല് വയസുകാരിയ്ക്ക് ദാരുണാന്ത്യം. കച്ചേരിപ്പടി സ്വദേശികളായ ജിതേഷ്- നിത്യ ദമ്പതികളുടെ മകളായ ആദിലക്ഷ്മി(4)യാണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയും മുത്തശ്ശനും തമ്മിലുള്ള വഴക്കിനിടെയാണ് പേരമകളായ ആദിലക്ഷ്മി മരണപ്പെട്ടത്.
വീട്ടില്‍ ഉണ്ടായ വഴക്കില്‍ പ്രകോപിതനായി മുത്തശ്ശിയെ വെട്ടാന്‍ കൈതൂമ്പ എടുത്ത് ഓങ്ങുമ്പോഴാണ് പേരമകള്‍ ആദിയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം റോയല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജിതേഷിന്റെ ഭാര്യ നിത്യ മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു.
തുടര്‍ന്ന് ആദിലക്ഷ്മി അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. മുത്തശ്ശിയുടെയും മുത്തശ്ശന്റെയും വഴക്ക് കണ്ട് ഓടിയെത്തിയതായിരുന്നു കൊച്ചുകുട്ടി. മകള്‍ ഓടിവരുന്നത് കണ്ടില്ലെന്നും, കണ്ടിരുന്നുവെങ്കില്‍ ഇത്തരത്തിലൊരു ദുരന്തം നേരിടേണ്ടി വരില്ലായിരുന്നുവെന്നും മുത്തശ്ശന് പറയുന്നു. മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.