തിരുവനന്തപുരം: വില്ലുവണ്ടിയാത്രയുടെ സ്മരണപുതുക്കി. സഞ്ചാര സ്വാതന്ത്രത്തിനായി നവോത്ഥാനനായകന്‍ അയ്യന്‍കാളി നയിച്ച വില്ലുവണ്ടി യാത്രയുടെ 125ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കെപിഎംഎസ് കാട്ടാക്കട താലൂക്ക് യൂണിയന് ാേര്മ്മകള് പുതുക്കിയത്. സ്മൃതിപഥം-2018 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി തച്ചോട്ടുകാവില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ അയ്യന്‍കാളിയുടെ വേഷമണിഞ്ഞയാള്‍ പരിപാടിയില്‍ വ്യത്യസ്തമായി. കൂടാതെ വാദ്യമേളവും നിശ്ചലദൃശ്യവും അണിനിരന്നു.
പൊതുസമ്മേളനം നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് വിജേഷ്കുമാര് ആധ്യക്ഷനായി.