ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 150 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. റെയില്‍വെ സംരക്ഷണ സേനയും പട്ടാമ്പി എക്സൈസും നടത്തിയ പരിശോധനയിലാണ് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസം സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അസം സ്വദേശികളായ ഇംത്യാസ് അലി, റാഷിദ് അലി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണ്ണൂര്‍ ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍ യാദവ്, എഎസ്ഐ വേണുഗോപാല്‍, പട്ടാമ്പി എക്സൈസ് ഇന്‍സ്പെക്ടര്‍ മോഹനന് നായര്‍, സിഇഒ ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.