ചെങ്ങന്നൂര്‍: വെണ്മണി പഞ്ചായത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കല്യാത്രയില്‍ ഡിവൈഎഫ്ഐ യുവമോര്‍ച്ച സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്നാണ് വെണ്മണി പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചുവെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ഥലത്ത് പോലീസ് ക്യാമ്പുചെയ്യുന്നു.