തൃശ്ശൂര്‍: മണം പിടിച്ച് മയക്കുമരുന്നുകള്‍ കണ്ടെത്തുന്ന നര്‍ക്കോട്ടിഗ് ഡോഗിന്റെ സേവനം ഇനി തൃശ്ശൂര്‍ ജില്ലയിലും.പരിശീലനം പൂര്‍ത്തിയാക്കിയ ഡെല്‍മ എന്ന നായ പോലീസ് സേനയുടെ ഭാഗമായി. ആദ്യമായാണ് ജില്ലയില്‍ ഒരു നര്‍ക്കോട്ടിക് ഡോഗ് എത്തുന്നത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഡെല്‍മക്ക് ഒരു വയസ് മാത്രമാണ് പ്രായം. ഒന്‍പതുമാസത്തെ പരിശീലനത്തിനിടെ മയക്കുമരുന്ന് വേട്ടയില്‍ നേടിയത് വിവിധ ബഹുമതികളാണ്.
പോലീസുകാരായ മനോജും ബിജുവുമാണ് ഡെല്‍മയെ പരിശീലിപ്പിക്കുന്നത്. ജില്ലാ പോലീസ് കുറ്റാന്വേഷണ വിഭാഗത്തിലെ ആറാമത്തെ നായയാണ് ഡെല്‍മ. ഒന്‍പത് വയസുവരെയാണ് ഡെല്മയുടെ സേവനം പോലീസിന് ലഭിക്കുക. പിന്നീട് പോലീസ് അക്കാദമിയില്‍ പരിപാലിക്കും.