കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബിജെപിക്കാര്‍ കാപട്യം കളിയ്ക്കുകയാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെസുധാകരന്. രാഷ്ട്രീയ നാടകം കളിക്കാനുള്ള വേദിയല്ല ശബരിമല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പിഎസ് ശ്രീധരന്‍പിള്ള പറയുന്നത്.
ശ്രീധരന്‍പിള്ളയെപ്പോലെയുള്ള വലിയ മനുഷ്യര്‍ ഇങ്ങനെ നുണ പറയരുതെന്നും, ബിജെപി നിയമനിര്‍മ്മാണം നടത്താന്‍ ശ്രമിച്ചില്ലെന്നും കെ സുധാകരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ശബരിമല വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുന്നില്ല. ഇതാണ് ശബരിമലയുടെ ശാപം. ശബരിമല കേസില്‍ ബിജെപി ഓന്തിനെപ്പോലെ നിറംമാറുന്നവരാണ്.
കേസിന്റെ തുടക്കംമുതല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ശബരിമല യുവതീപ്രവേശനത്തിനായി കേസ് നല്കിയവരെല്ലാം ബിജെപി ബന്ധമുള്ളവരാണെന്നും കെ സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിധിക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ അവസരമുണ്ടെന്നിരിക്കെ എന്തിനാണ് ബിജെപി രാഷ്ട്രീയനാടകം കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.