നെടുങ്കണ്ടം: കള്ളന്മാരെ കൊണ്ട് പൊറുതിമുട്ടി കഴിയുകയാണ് നെടുങ്കണ്ടം നിവാസികള്‍. കള്ളന്മാരുടെ ശല്യം സഹിക്കാപനാവാതെ കഴിയുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ കാത്തിരിപ്പു കേന്ദ്രവും അടിച്ചുകൊണ്ട് പോയത്. ബാലഗ്രാം ടൗണില്‍ പാമ്പാടുംപാറ പഞ്ചായത്ത് സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മേല്‍ക്കൂരയും ഇരുമ്പ് തുണുകളുമാണ് ഒറ്റരാത്രിയില്‍ അപ്രത്യക്ഷമായത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികള്‍.
കാത്തിരുപ്പുകേന്ദ്രത്തിന്റെ തറ മാത്രമാണ് കള്ളന്മാര് ബാക്കി വെച്ചത്. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് പാമ്പാടുംപാറ പഞ്ചായത്ത് സ്ഥാപിച്ചതാണ് കാത്തിരിപ്പുകേന്ദ്രം. അടുത്ത ദിവസങ്ങളില്‍ നവീകരണം ആരംഭിക്കുന്നതിനായി അരലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ആരിഫാ അയൂബ് നെടുങ്കണ്ടം പോലീസില്‍ പരാതി നല്കി.