പത്തനംതിട്ട; ശബരിമലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ്. സന്നിധാനത്ത് രാവിലെ ഉണ്ടായ സംഘര്‍ഷങ്ങള്‍ തെറ്റിധാരണ മൂലമാണെന്നും നിരോധനാജ്ഞ പിന്‍വലിച്ചു കഴിഞ്ഞാല്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.
സന്നിധാനത്തെ ശുചിമുറികളുടെ പോരായ്മ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് പരിഹരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.