ശബരിമല: ശബരിമലയില്‍ അക്രമം അതിരു കടന്നാല്‍ എങ്ങനെ നേരിടണം എന്ന് സര്‍ക്കാരിനറിയാമെന്ന് ഇപി ജയരാജന്. സന്നിധാനത്ത് ബിജെപി ആര്‍എസ്എസ് നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഇപി ജയരാജന് രംഗത്തെത്തിയത്.
‘സംഘപരിവാറില്‍ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഭീകരവാദികളാണ് ശബരിമലയില്‍ അക്രമത്തിനായി തമ്പടിക്കുന്നത്. അക്രമം അതിരു കടന്നാല്‍ എങ്ങനെ നേരിടണം എന്ന് സര്‍ക്കാരിനറിയാം’. മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെ കൊലവിളി നടത്തുകയും ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി പതിനെട്ടാം പടിയില്‍ ആചാര ലംഘനം നടത്തിയതിനും പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.