പത്തനംതിട്ട; മകന്റെ കുഞ്ഞിന്റെ ചോറൂണിനാണ് ശബരിമലയില്‍ എത്തിയതെന്ന് തൃശ്ശൂര്‍ സ്വദേശിയുടെ ഭര്‍ത്താവ്. എന്നാല്‍ പ്രതിഷേധക്കാര്‍ ഭാര്യയെ കൈയ്യേറ്റം ചെയ്തുവെന്ന് രവി പറഞ്ഞു. ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകള്‍ക്ക് 50 വയസ്സില്‍ താഴെയെന്ന സംശയത്തിനെ തുടര്‍ന്ന് നടപ്പന്തലില്‍ പ്രതിഷേധം നടന്നിരുന്നു.
ഇരുമുടിക്കെട്ടില്ലാതെയാണ് ഇവര്‍ ദര്‍ശനത്തിന് എത്തിയത്. ശാരീരികാസ്വസ്ഥതകള്‍ നേരിട്ട ഇവര്‍ക്ക് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. പിന്നീട് പ്രായം സംബന്ധിച്ച അവ്യക്തതകള്‍ മാറിയതോടെ ഇവര്‍ ഇരുമുടിക്കെട്ടില്ലാത്തതിനാല്‍ വടക്കേനടയിലൂടെ എത്തി ദര്‍ശനം നടത്തി മടങ്ങി.