പമ്പ: ശബരമല അയ്യപ്പ ദര്‍ശനത്തിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി. ചേര്‍ത്തല സ്വദേശിയായ അഞ്ജുവാണ് പമ്പയിലെത്തിയത്. ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് ഇവര്‍ എത്തിയിരിക്കുന്നത്. യുവതിയുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണ്.
യുവതിയെ സന്നിധാനത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരികയാണ്. നിലവിലെ സാഹചര്യം ഇവരോടു വിശദീകരിച്ച് തിരിച്ചയക്കാനായിരിക്കും പോലീസ് ആദ്യം ശ്രമിക്കുക. നേരത്തെ കുഞ്ഞിന് ചോറൂണ് ചടങ്ങ് നടത്താന്‍ എത്തിയ സ്ത്രീകളെ ഒരു സംഘം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.