തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളില്‍ വൈദ്യുതി മോഷണം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടും 141 കേസുകളാണ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാല് വര്‍ഷത്തിനിടയില്‍ 1100 കേസുകള്‍ വകുപ്പ് കണ്ടെത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആന്റി തെഫ്റ്റ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കെഎസ്ഇബി ആരംഭിച്ചു
പിഴയിനത്തില്‍ മാത്രം വൈദ്യുതി ബോര്‍ഡിന് എട്ട് കോടി രൂപ ലഭിച്ചിട്ടുള്ളതായി കെഎസ്ഇബി വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളിലും വൈദ്യുതി മോഷണം നടക്കുന്നുണ്ട്. മീറ്ററിന്റെ നിശ്ചിത അകലത്തില്‍ മറ്റൊരു ഉപകരണം സ്ഥാപിച്ച ശേഷം റിമോട്ട് ഉപയോഗിച്ച് മീറ്റര്‍ നിശ്ചലമാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. .
വടക്കാഞ്ചേരി, പാലക്കാട് ഭാഗങ്ങളിലാണ് വ്യാപക മോഷണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി മോഷ്ടിച്ചതായി തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതിന് പുറമേ ഒരു വര്‍ഷത്തെ വൈദ്യുതി ഉപഭോഗത്തിന്റെ ശരാശരി കണ്ടെത്തിയ ശേഷം അതിന്റെ രണ്ട് മടങ്ങ് തുക പിഴയായി ഈടാക്കുകയാണ് ചെയ്തു വരുന്നത്.