പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷയുടെ ഭാഗമായി പോലീസ് മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചു. എന്നാല്‍ ജാമറുകള്‍ എപ്പോള്‍ മുതല്‍ പ്രവര്‍ത്തിപ്പിക്കും എന്ന് വ്യക്തമാക്കാന്‍ പോലീസ് തയ്യാറായില്ല.
കൂടാതെ കനത്ത സുരക്ഷയുടെ ഭാഗമായി കമോന്‍ഡോകളെ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്. മാധ്യമങ്ങളടക്കം എല്ലാവര്ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ വനിതാ പോലീസുകാര്‍ സന്നിധാനത്തെത്തിയിരുന്നു. 15 വനിതാ പോലീസുകാരാണ് സന്നിധാനത്തെത്തിയത്.