തൃശ്ശൂര്‍: ഭക്ഷണം കഴിച്ചതിന് പണം ചോദിച്ചതിന്റെ പേരില്‍ കുടുംബശ്രീയുടെ ഹോട്ടല്‍ അഗ്നിരയാക്കി മധ്വയ്സകന്റെ പ്രതികാരം. കൈപ്പമംഗലം കണ്ണനാംകുളം ക്ഷേത്രത്തിനടുത്തുള്ള കുടുംബശ്രീയുടെ ചായക്കടയാണ് കത്തിച്ചത്. സംഭവത്തില്‍ മധ്യവയ്കനെ അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെന്ത്രപ്പിന്നി സ്വദേശിയായ സുരേഷ് ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ 5 പുലര്‍ച്ചെയാണ് കുടുംബ ശ്രീയുടെ ചായക്കട കത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സ്വന്തം വീടിന് പരിസരത്തെ കാട്ടില്‍ നിന്നും പിടിയിലായത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഇയാളോട് പണം ആവശ്യപ്പെട്ടതാണ് കട കത്തിക്കാനുള്ള പ്രകോപന കാരണം.