ചാലക്കുടി; ചാലക്കുടി പോട്ട ദേശീയപാതയില്‍ കാറിടിച്ചു സ്വര്‍ണം കടത്തിയ കേസില്‍ നാലുപേര്‍ പിടിയില്‍. കോഴിക്കോട് കരിപ്പൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തടിയന്റവിട നസീറിന്റെ അനിയന് സുഹൈല്‍, മനാഫ്, സുജിത്, ഷാനവാസ് എന്നിവരാണ് പിടിയിലായത്.
സെപ്തംബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം. വിദേശത്ത് നിന്ന് കൊണ്ടു വന്ന 560 ഗ്രാം സ്വര്‍ണ്ണമാണ് പോട്ട ഫ്ലൈ ഓവറില്‍ വച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വാഹനത്തില്‍ കാറിടിപ്പിച്ചാണ് സ്വര്‍ണ്ണം തട്ടിയെടുത്തത്. സ്വര്‍ണം കൊണ്ടു വന്ന കാര്‍ തട്ടിയെടുത്ത പ്രതികള്‍ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. കേസില്‍ നേരത്തെ ഏഴ് പേര് പിടിയിലായിട്ടുണ്ടായിരുന്നു.