കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് നടന് ദേവന്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്നാണ് താരത്തിന്റെ അഭിപ്രായം. പക്ഷേ മാധ്യമങ്ങളുടെ ചില ഇടാപടുകള്‍ താരത്തെ വേദനിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ചെയ്യുന്ന നല്ല വലിയ കാര്യങ്ങള്‍ പലപ്പോഴും മാധ്യമങ്ങള്‍ കാണുന്നില്ലെന്നും ചെറിയ വിഷയങ്ങള്‍ ഊതിപെരുപ്പിക്കുന്നതുമാണ് മാധ്യമങ്ങളില്‍ കാണുന്നതെന്നും ദേവന് കുറ്റപ്പെടുത്തി. നല്ല പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തിക്കാന്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോലീസ് വിഷയത്തില്‍ അല്ലാതെ മറ്റൊരു വിഷയത്തിലും ഈ സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന് എന്ന കാര്യത്തില്‍ സംശയമില്ല’ -ദേവന് പറഞ്ഞു. എന്നാല്‍ പല വിഷയത്തിലും മാധ്യമങ്ങളുടെ ഇടപെടല്‍ പലപ്പോഴും അനാവശ്യമാണ്. കേരളത്തില്‍ അല്ലാതെ മറ്റൊരു സംസ്ഥാനത്തും മാധ്യമങ്ങള്‍ക്ക് ഇത്രയധികം സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി മാധ്യമങ്ങളോട് പുറത്തുകടക്കാന്‍ പറഞ്ഞതില്‍ യാതൊരു തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും തനിക്ക് ഏറെ ആരാധനയാണെന്നും ദേവന് വ്യക്തമാക്കി. അദ്ദേഹത്തെ ക്രൂരനായി ചിത്രീകരിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണ്. നരേന്ദ്ര മോഡിയില്‍ നിങ്ങള്‍ കാണുന്ന അപാകതകള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ഒരുപാടു പത്രക്കാരോട് ചോദിച്ചിട്ടുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകനു പോലും അതിനു കൃത്യമായ മറുപടി തരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ദേവന് തുറന്നടിച്ചു.