ആലപ്പുഴ: കാര്‍ ബസ്സിലിടിച്ച് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന യുവ വനിതാ ഡോക്ടര്‍ വെന്തു മരിച്ചു. ആലപ്പുഴയിലാണ് അപകടം നടന്നത്. കോഴിക്കോട് വൈഎംസിഎ പോക്കോട് ലക്ഷ്മി വീട്ടില്‍ ഹൗസ് നമ്പര്‍ 6/260 അ യില്‍ ഡോ പ്രസന്നകുമാറിന്റെ മകള്‍ ഡോ. പാര്‍വ്വതി (25) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ് ഹില്‍ അദനിക്കല്‍ വെസ്റ്റ് നാരങ്ങാലി തയ്യില്‍ സുരേഷ് ബാബുവിന്റെ മകന് നിതിന്‍ ബാബുവിന് പരിക്കേറ്റു. കോഴിക്കോടേക്ക് കല്യാണസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടര്‍ന്നാണ് കാര്‍ അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന പാര്‍വ്വതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കോഴിക്കോട് കൊണ്ടുവരും. പരിക്കേറ്റ നിതിന്‍ ബാബു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.