തൃശ്ശൂര്‍:പലതരം കുളിസീനുകള് ഉണ്ട്. കുളിസീന്‍ എന്നു കേട്ടാലേ കണ്ണു പൊത്തുന്നവരാണ് ഭൂരിഭാഗവും. പക്ഷേ ചില കുളികള്‍ നാം ആസ്വദിച്ച് കാണാറുമുണ്ട്. കുഞ്ഞാനയുടെയും കുഞ്ഞു കുട്ടികളുടെയും തുടങ്ങി ഓമനത്വം തുളുമ്പുന്ന കുളികള്‍ കാണാന്‍ പ്രേക്ഷകര്‍ ഏറെയാണ്. പക്ഷേ അതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു കുളിസീന്‍ ആണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.
ആന കുളിയ്ക്കുന്നതിനു സമാനമായി ജെസിബി കുളിക്കുന്ന കാഴ്ചയാണ് കൗതുകം സൃഷ്ടിച്ച് വൈറലാകുന്നത്. തുമ്പികൈ നീട്ടി വെള്ളം കോരി ദേഹത്തേയ്ക്ക് ചീറ്റുന്നത് പൊതുവെ കണ്ടിട്ടുള്ളത് ആനകളിലാണ്. പക്ഷേ ജെസിബി തന്റെ മണ്ണ് കോരുന്ന കൈകൊണ്ട് വെള്ളം കോരിയെടുത്ത് വണ്ടിയുടെ ഭാഗങ്ങളിലേയ്ക്ക് വെള്ളം ചീറ്റിക്കുകയാണ്. ഈ കാഴ്ചയാണ് തരംഗം സൃഷ്ടിക്കുന്നത്. സെക്കന്റുകള്‍ മാത്രമാണ് ദൈര്‍ഘ്യം.