കൊല്ലം: തമിഴ്നാട്ടില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും ഉണ്ട് വിജയ് ആരാധകര്‍. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൊല്ലത്തെ പീരങ്കി മൈതാനത്ത് ഉയര്‍ന്നിരിക്കുന്ന 180 അടി ഉയരമുള്ള കൂറ്റന്‍ കട്ട് ഔട്ട്. ഏറ്റവും പുതിയ വിജയ് ചിത്രമായ സര്‍ക്കാറിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് കൊല്ലം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൊല്ലം നന്പന്സ് എന്ന ഫാന്‍സ് അസോസിയേഷന്.
ഈ കട്ട് ഔട്ടിന് രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. മുപ്പതോളം പേരുടെ പരിശ്രമത്തിനൊടുവിലാണ് ഈ കട്ട് ഔട്ട് ഉയര്‍ന്നിരിക്കുന്നത്. ഇരുപത് ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കി. കട്ട് ഔട്ടിന്റെ തൊണ്ണൂറ് ശതമാനം ജോലികളും പൂര്‍ത്തിയാക്കിയത് ഫാന്‍സ് അസോസിയേഷന് അംഗങ്ങള്‍ തന്നെയായിരുന്നു. കൊല്ലം നഗരത്തില്‍ മാത്രം എണ്ണായിരത്തോളം അംഗങ്ങളാണ് ഈ ഫാന്‍സ് അസോസിയേഷനിലുള്ളത്. എട്ട് മാസം കൊണ്ടാണ് ഈ കട്ട് ഔട്ട് നിര്‍മ്മാണത്തിനുള്ള തുക ഇവര്‍ സമാഹരിച്ചത്.
എം ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ നവംബര്‍ ആറിനാണ് റിലീസ് ചെയ്യുക. കൂറ്റന്‍ കട്ട് ഔട്ട് നിര്‍മ്മിക്കുക മാത്രമല്ല ഈ ആരാധകര്‍ ചെയ്തിരിക്കുന്നത്. അസോസിയേഷന് അംഗങ്ങളിലൊരാള്‍ക്ക് വീട് നിര്‍മ്മിക്കാനായി സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട്.