തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച ശുപാര്‍ശ ചെയ്ത മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ പതിനഞ്ചംഗ സംസ്ഥാനതല അക്കാഡമിക് കമ്മിറ്റി (സ്ലാക്) രൂപീകരിച്ചും ഉത്തരവായി. കമ്മിറ്റിയുടെ ചെയര്മാന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. രാജന് ഗുരുക്കളാണ്.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ ദാദാക്കളും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസേര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, സംസ്ഥാന/കേന്ദ്ര സര്‍വ്വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നല്കുന്ന ബിരുദങ്ങള്‍ അംഗീകരിക്കണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ച് തുടങ്ങിയ ദേശീയ സ്ഥാപനങ്ങള്‍, യുജിസിയുടെ അംഗീകാരമുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ ബിരുദങ്ങള്‍ക്ക് അംഗീകാരം/തുല്ല്യത സര്‍ട്ടിഫിക്കറ്റ് നിഷ്ക്കര്‍ഷിക്കാന്‍ പാടില്ല.
യുജിസി യുടെ കാലാനുസൃതമായി പരിഷ്ക്കരിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സര്‍വകലാശാലകളുടേയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കണം. സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍, ഹയര്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങള്‍, എംപ്ളോയ്മെന്റ് ഏജന്‍സികള്‍, തൊഴില്‍ ദാദാക്കള്‍ എന്നിവര്‍ ബിരുദങ്ങള്‍ക്ക് യുജിസിതയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന പേരുകളെ ഉപയോഗിക്കാന്‍ പാടുള്ളൂ.
വിദേശ സര്‍വ്വകലാശാലകളുടെ ബിരുദങ്ങളുടെ അംഗീകാരം/തുല്ല്യത എന്നീവിഷയങ്ങളില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എംപ്ളോയ്മെന്റ് ഏജന്‍സികളും തൊഴില്‍ ദാദാക്കളും, അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ്വ്യ വസ്ഥ ചെയ്തിട്ടുള്ള നയങ്ങളും നടപടി ക്രമങ്ങളും വ്യവസ്ഥകളുമായിരിക്കണം സ്വീകരിക്കേണ്ടത്.ഓപ്പണ്‍/വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കരസ്ഥമാക്കപ്പെടുന്ന ബിരുദങ്ങള്‍, യു.ജി.സിയുടെ ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് ലേണിംഗ് റെഗുലേഷനുകള്‍ക്ക് അനുസൃതമായി സംസ്ഥാനത്തെ സര്‍വകലാശാലകള്‍/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/എംപ്ളോയ്മെന്റ് ഏജന്‍സികള്‍/ തൊഴില്‍ ദാദാക്കള്‍ അംഗീകരിക്കണം.
യുജിസിയുടെ ഓപ്പണ്‍ ആന്റ് ഡിസ്റ്റന്‍സ് ലേണിംഗ് റെഗുലേഷന് 2017 പുറപ്പെടുവിക്കപ്പെടുന്നതിന് മുമ്പ് കരസ്ഥമാക്കപ്പെട്ട ബിരുദങ്ങളുടെ തുല്ല്യതയും അംഗീകാരവും സംബന്ധിച്ച വിഷയങ്ങളില്‍ ബന്ധപ്പെട്ട സര്‍വ്വകലാശാലകള്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളണം. യുജിസിയുടെ അംഗീകാരമുള്ളവയും, കാലാകാലങ്ങളില്‍ യുജിസി മാനദണ്ഡങ്ങളിലും റെഗുലേഷനുകളിലും വരുത്തുന്ന ഭേദഗതികള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവയുമായ സ്വകാര്യ സര്‍വ്വകലാശാലകളുടെ ബിരുദങ്ങള്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/എംപ്ളോയ്മെന്റ് ഏജന്‍സികള്‍/ തൊഴില്‍ ദാദാക്കള്‍ അംഗീകരിക്കേണ്ടതാണ്.
ബിരുദങ്ങളുടെ പേരുകള്‍, അംഗീകാരം, തുല്ല്യത തുടങ്ങിയവ സംബന്ധിച്ച പരാതികള്‍, എതിര്‍പ്പുകള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയവയ്ക്ക് തീര്‍പ്പ് കല്പ്പിക്കുന്നത്ലെവല് അക്കാദമിക് കമ്മിറ്റി (എസ്എല്‍എസി) ആയിരിക്കും. അക്കാദമിക് പ്രോഗ്രാമുകളുടെയുംബിരുദങ്ങളുടെയും പേരുകള്‍, അംഗീകാരം, തുല്ല്യത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട, പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ സര്‍വ്വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എംപ്ളോയ്മെന്റ് ഏജന്‍സികള്‍ക്കും, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുഖാന്തിരം, എസ്എല്‍എസിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാം. വിദ്യാര്‍ഥികള്‍ക്കും പരാതി നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു.