പത്തനംതിട്ട; ശബരിമല വിധിയില്‍ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്മാറി. എന്നാല്‍ പിന്മാറാന് ഉള്ള കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു.
കെകെ വേണുഗോപാല്‍ അപേക്ഷ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറി. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ശ്രീധരന് പിള്ള, കണ്ഠര് രാജീവര് തുടങ്ങിയവര്‍ക്ക് എതിരെയാണ് നടപടിക്ക് അപേക്ഷ.