തിരുവനന്തപുരം: തിരുവനന്തപുരത്ത് അഗസ്ത്യ വനമേഖലയിലെ കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. ഒരടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
83.4 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. നഗര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം രാത്രി മുതല്‍ ശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മഴ തുടരുന്നതിനെ തുടര്‍ന്ന് അരുവിക്കല്‍ ഡാമിന്റെ രണ്ട് ഷട്ടര്‍ ഉയര്‍ത്തി, പേപ്പാറ ഡാമിന്റെ ഒരു ഷട്ടറും തുറക്കും. ഇവിടെയും പോലീസ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാവിലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ തുടക്കമായാണ് ഇപ്പോഴത്തെ മഴയെ കണക്കാക്കുന്നത്. അടുത്ത ആറു ദിവസം സംസ്ഥാനത്ത് ഇടിയും മിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്.