തിരുവനന്തപുരം: മണ്‍വിള തീപിടുത്തത്തില്‍ ഫാമിലി പ്ലാസ്റ്റിക് കമ്പനിക്കെതിരെ നടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. സുരക്ഷാ വീഴ്ച വരുത്തിയതിന് ഫാമിലി പ്ലാസ്റ്റിക്സിന് ബോര്‍ഡ് ഇന്ന് നോട്ടീസ് നല്‍കും.
വ്യാഴാഴ്ച പരിശോധനയ്ക്കെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫാമിലി പ്ലാസ്റ്റിക്സില്‍ വലിയ തോതിലുള്ള സുരക്ഷാ വീഴ്ചയുള്ളതായി കണ്ടെത്തിയിരുന്നു.
അഗ്നിശമന സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലേറെ കത്തുന്ന അസംസ്കൃത വസ്തുക്കള്‍ ശേഖരിച്ചത് വന്‍തോതില്‍ തീ പടരാന്‍ കാരണമായതായി അന്വേഷണ സംഘം വിലയിരുത്തി. ഒരു ഷിഫ്റ്റില്‍ അര ടണ്‍ അസംസ്കൃത വസ്തുക്കള്‍ മതിയെന്നിരിക്കെ ഒന്നര ടണ്‍ അസംസ്കൃത വസ്തുക്കള്‍ ഫാക്ടറിയിലുണ്ടായിരുന്നു.
ഇതിന് മുന്‍പുണ്ടായ തീപിടിത്തം അറിയിക്കാതിരുന്നതും സുരക്ഷാവീഴ്ചയാണെന്ന് ബോര്‍ഡ് നിരീക്ഷിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം അപകട ശേഷം അന്തരീക്ഷ വായുവില്‍ വിഷാംശമില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ കണ്ടെത്തി.