തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണങ്ങളില് പലതും നഷ്ടപ്പെട്ടുപോയെന്നും ഇതിന് ഉത്തരാവദികള്‍ പന്തളംകൊട്ടാരമാണെന്നും സ്വാമി സന്ദീപാനന്ദഗിരി. വിഷയത്തില്‍ അന്വേഷണം വേണമെന്നും സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും പന്തളം കൊട്ടരത്തിനെതിരായി സന്ദിപാനന്ദഗിരി രംഗത്ത് വന്നിരുന്നു. കൊട്ടാരത്തിന് ക്ഷേത്രത്തിന്റെ മുകളിലുള്ള അധികാരം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ കുണ്ടമന്‍കടവിലുള്ള ആശ്രമത്തിനുനേരെ ആക്രമണം നടന്നിരുന്നു. പുലര്‍ച്ചെ ആശ്രമത്തിലെത്തിയ ആക്രമികള്‍ രണ്ടു കാറുകള്‍ തീയിട്ടു നശിപ്പിക്കുകയും ആശ്രമത്തിനു മുന്പില് റീത്ത് വെക്കുകയുമായിരുന്നു. തീ ഉയരുന്നത് കണ്ട സന്ദീപാനന്ദഗിരി ഓടിയെത്തുമ്പോഴേക്കും കാറുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു.