കൊച്ചി: സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് നിശ്ചയിച്ച കുറഞ്ഞ വേതനമായ 20,000 രൂപ നല്‍കാത്തത് എന്തുകൊണ്ടെന്നു വിശദീകരിക്കാന്‍ ഹൈക്കോടതി. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജ് മാനേജുമെന്റിനാണ് ജസ്റ്റിസുമായ പിആര്‍ രാമചന്ദ്രമേനോന്‍, ദേവന് രാമചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം. സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേചെയ്തതായി മാനേജ്മെന്റ് അറിയിച്ചു.
എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്ത ഉടമകള്‍ക്കെതിരെ നടപടി പാടില്ലെന്നുമാത്രമാണ് കോടതി ഉത്തരവിട്ടിട്ടുള്ളതെന്ന് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. യുണൈറ്റഡ് നഴ്സ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ നടത്തുന്ന നഴ്സുമാരുടെ സമരംമൂലം ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടരുതെന്നും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്കി.