തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന് താക്കീതുമായി വീണ്ടും എന്‍എസ്എസ്. അടുത്തമാസം 13ലെ സുപ്രീംകോടതി വിധി എതിരായാല്‍ തുടര്‍ പ്രതിഷേധ പരിപാടികള്‍ ആലോചിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജിസുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം, രണ്ടാംഘട്ട പ്രക്ഷോഭത്തിന് രൂപം നല്കാന് ഹിന്ദുനേതൃ സമ്മേളനം നാളെ കോട്ടയത്ത് ചേരും.
എന്‍എസ്എസ് പദാകദിനാചരണത്തിന് ചങ്ങനാശേരിയില്‍ പതാക ഉയര്‍ത്തിയ ശേഷമാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയത്. പ്രക്ഷോഭരംഗത്തുള്ള മറ്റ് സംഘടനകളുമായി ആലോചിച്ച് എന്‍എസ്എസ് തീരുമാനമെടുക്കും. വിധി അനുകൂലമാകുമെന്നും സര്‍ക്കാരിന്റെ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.