തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനായി ഇന്നലെ മാത്രം ബുക്ക് ചെയ്തത്
35,000 പേര്. പോലീസിന്റെ പോര്‍ട്ടല്‍ വഴിയാണ് ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്തെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. നിരവധി പേര് ആശങ്കയോടെയാണ് വിളിക്കുന്നത്. ശബരിമലയില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല. സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഡിജിപി സംസാരിച്ചത്.
അതേസമയം, ഏത് പ്രയത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണം വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി എല്ലാ ഭക്തരുടെയും സഹകരണവും പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.