കുറ്റിപ്പുറം: എന്ജിന് തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ മൂന്ന് മണിക്കൂറിലധികം നിര്‍ത്തിയിട്ടത് യാത്രക്കാരെ വലച്ചു. തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ആണ് മണിക്കൂറുകളോളം നിര്‍ത്തിയിട്ട് യാത്രക്കാരെ ദുരിതത്തിലാക്കിയത്. ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് പേരശനൂരില്‍ വെച്ചാണ് എന്ജിന് തകരാറായത്. പത്തോടെ ഷൊര്‍ണൂരില്‍നിന്ന് എത്തിയ എന്ജിന് ഘടിപ്പിച്ചാണ് ട്രെയിന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നത്.
ഇതേതുടര്‍ന്ന് ഒരു ട്രാക്കിലൂടെമാത്രം ട്രെയിനുകള്‍ കടത്തിവിട്ടതിനാല്‍ നിരവധി ട്രെയിനുകള്‍ ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരുന്നാവായ, തിരൂര്‍ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. എറണാകുളം-പുണെ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍-എറണാകുളം എക്സിക്യൂട്ടീവ് എക്സ്പ്രസ്, കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍, കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകള്‍ വൈകിയാണ് യാത്രതിരിച്ചത്.