പത്തനംതിട്ട; ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് എഐസിസി രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ തെറ്റില്ലെന്ന് എഐസിസി വക്താവ് ആനന്ദ് ശര്‍മ്മ. വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. സംസ്ഥാന കോണ്‍ഗ്രസ് പ്രാദേശിക ആചാരങ്ങളോട് ചേര്ന്നുനില്ക്കുന്നുവെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കി.
പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. പാര്‍ട്ടിയുടേത് വൈകാരികമായ നിലപാടാണ്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്താണ് കെപിസിസി നിലപാട് സ്വീകരിച്ചതെന്നും എക്കണോമിക്സ് ടൈംസിന് നല്കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.