കൊച്ചി: രാഹുല്‍ ഈശ്വറിനെതിരായ മീ ടു ആരോപണം തള്ളി ഭാര്യ ദീപ. ആരോപണം സത്യമല്ലെന്നും ആരോപണം ഉണ്ടാകുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ രാഹുലിനെ പരിചയം ഉണ്ടെന്നും ദീപ പറഞ്ഞു.
തനിക്കെതിരായ മീ ടൂ ആരോപണം വ്യക്തിഹത്യയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അയ്യപ്പ ഭക്തരെ വേട്ടയാടുന്നത് പിണറായി അവസാനിപ്പിക്കണം. തനിക്ക് എതിരെ കൂടുതല്‍ വ്യാജ ആരോപണം വരാന്‍ ഇടയുണ്ട്. തന്നെപോലെ വലതുപക്ഷത്ത് നില്‍ക്കുന്നവരെ തേജോവധം ചെയ്യാന്‍ മീ ടു ഉപയോഗിക്കരുതെന്നും രാഹുല്‍ വ്യക്തമാക്കി.
അതേസമയം, തന്റെ മകനായ രാഹുല്‍ ഈശ്വറില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മുത്തശ്ശി ദേവകി അന്തര്‍ജനം പറഞ്ഞു. രാഹുലിനെ കരി വാരിത്തേക്കാനോ, പിന്നില്‍നിന്ന് കുത്താനോ ശ്രമിക്കുന്നത് ശരിയല്ല. നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ ശബരിമലയില്‍ ഉണ്ടാകുമെന്നും ദേവകി അന്തര്‍ജനം വ്യക്തമാക്കി. താഴമണ്‍ തന്ത്രി കുടുംബാംഗമല്ല രാഹുല്‍ എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം തന്ത്രി കുടുംബം വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു.