ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യൂവിന്റെ സഹോദരി കൗസല്യയുടെ കല്യാണം ഗംഭീരമാക്കാന്‍ ഒരുങ്ങി സിപിഎം. സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്റെ പേരിലാണ് കല്യാണക്കുറി അടിച്ചിരിക്കുന്നത്. കല്യാണം വിളി പുരോഗമിക്കുകയാണ്.
അടുത്ത മാസം 11നാണ് കൗസല്യയുടെ വിവാഹം. അഭിമന്യു ആഗ്രഹിച്ച പോലെ വിവാഹം നടത്താനാണ് വട്ടവടക്കാരുടെ തീരുമാനം. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. കോവിലൂര്‍ സ്വദേശി മധുസൂദനനാണ് വരന്. അഭിമന്യുവിന്റെ അഭാവത്തില്‍ സഹോദരന് പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത്. എന്നാല്‍ മൂന്നാറിലെ ഇടുക്കി സഹകരണ ബാങ്കില്‍ ജോലി ലഭിച്ചതിനാല്‍ ആഴ്ചയിലൊരിക്കല്‍ മാത്രമാണ് പരിജിത്തിന് വീട്ടിലെത്താനാകുന്നത്.
സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. നവംബര്‍ 11ന് 10.30ന്റെ മുഹൂര്‍ത്തത്തില്‍ കോവിലൂരിലെ സ്കൂളില്‍ വച്ചാണ് വിവാഹം. സിപിഎം അഭിമന്യുവിന്റെ കുടുംബത്തിന് നിര്‍മിച്ച് നല്കുന്ന വീടിന്റെ പണികള്‍ വിവാഹത്തിന് മുമ്പ് തീര്‍ക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്.