തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ അടുത്തിടെ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒട്ടേറെ പേര് പുറത്തായെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടോ എന്ന് ലളിതമായി പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിരിക്കുകയാണ്.
ഇതിനായി http://www.ceo.kerala.gov.in/electoralrolls.html എന്ന വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ ഇക്കാര്യം പരിശോധിക്കാന്‍ കഴിയും. നിങ്ങളുടെ ജില്ല, പഞ്ചായത്ത് വാര്‍ഡ്, പോളിങ് സ്റ്റേഷന് എന്നിവ നല്കിയാല് വോട്ടര്‍ പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുള്ളവരുടെ വിവരങ്ങള്‍ ലഭിക്കും.