തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ അഴിച്ച് വിട്ട അക്രമത്തില്‍ അറസ്റ്റ് നടക്കുന്ന വേളയില്‍ ഒരു ഫോട്ടോ ആല്‍ബം കൂടി ഇറക്കി കേരള പോലീസ്. അറസ്റ്റിനു മുന്‍പേ 210 പേരുടെ ഫോട്ടോ ആല്‍ബം പോലീസ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 210 പേരുടെ ഫോട്ടോ കൂടി പുറത്ത് വിട്ടത്. ഇതുവരെ ആകെ 420 പേരുടെ ഫോട്ടോയാണ് പുറത്തു വിട്ടിട്ടുള്ളത്.
പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ശേഖരിച്ച ഫോട്ടോകള്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരുടെയും ഓഫീസിലേക്ക് തുടര്‍ നടപടികള്‍ക്കായി അയച്ചു. ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ട 210 ഫോട്ടോകളില്‍നിന്ന് നൂറിലധികംപേരെ തിരിച്ചറിയാന്‍ കഴിഞ്ഞതായി പോലീസ് പറയുന്നു. 15 പേരെ അറസ്റ്റു ചെയ്തു. കൊല്ലം, എറണാകുളം ജില്ലകളിലുള്ള മൂന്നുപേര്‍ വിദേശത്തേക്കു കടന്നതായും വിവരമുണ്ട്.
മറ്റുള്ളവര്‍ ഒളിവിലാണ്. വിമാനത്താവള അധികൃതര്‍ക്ക് ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. പ്രതികളുടെ ഫോട്ടോ ആല്‍ബം തയാറാക്കിയത് പ്രാഥമിക നടപടി മാത്രമാണെന്നും വിഡിയോയും ഫോട്ടോകളും വീണ്ടും പരിശോധിച്ചശേഷം ചാര്‍ജ് ചെയ്യുന്ന കേസുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പട്ടിക തയാറാക്കുമെന്നും പോലീസ് പറയുന്നു.