തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പരോക്ഷമായ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ട്രോളി ഡിവൈഎഫ്ഐ അഖിലേന്ത്യ നേതാവ് മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ശബരിമല വിഷയം ആയുധമാക്കി കേരളത്തിലെ ജനകീയ സര്‍ക്കാറിനെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ രാഷ്ട്രീയ കേരളം ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ രഹസ്യ അജണ്ട വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗമെന്നും റിയാസ് ചൂണ്ടിക്കാട്ടി. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനില്‍ നിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ ദിവസമാണ് അമിത് ഷാ കേരളത്തിലേയ്ക്ക് എത്തിയത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. വിശ്വാസികള്ക്കൊപ്പമല്ലെങ്കില് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി പലരും രംഗത്തെത്തിയിരിന്നു. സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം അമിത് ഷായെ ട്രോളിയും മറ്റും ജനം പ്രതികരണം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രോളുമായി റിയാസ് രംഗത്തെത്തിയത്. പവനായി നേരത്തെ ശവമായി എന്നാണ് മുഹമ്മദ് റിയാസ് കുറിച്ചത്.