കൊച്ചി: കാക്കയുടെയും മീന്‍ കച്ചവടക്കാരന്റെയും കുശലം പറച്ചിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. കച്ചവട സ്ഥലത്തേയ്ക്ക് പറന്ന് വന്ന് ഇരുന്ന കാക്ക കച്ചവടക്കാരനോട് മീന്‍ ചേദിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കച്ചവടത്തിനായി വെച്ചിട്ടുള്ള മീനിലേയ്ക്കായിരുന്നു കാക്കയുടെ കണ്ണ്. നിരത്തി വെച്ചിരിക്കുന്ന മത്തിയെയും അയിലയെയും മാറി മാറി നോക്കി നിന്നു.
വലുപ്പത്തില്‍ മുന്നില്‍ നില്ക്കുന്ന അയല തന്നെ മതിയെന്ന് കാക്ക ഉറപ്പിച്ചു. എന്നാല്‍ കാക്കയോട് സഹതാപം തോന്നിയ കച്ചവടക്കാരന് ആ പോട്ടെ… എന്ന് വിചാരിച്ച് ഒരു മത്തി നീട്ടി. അപ്പോഴാണ് കാക്ക സ്വഭാവം പുറത്തെടുത്തത്. മത്തി വേണ്ടെന്ന് കാക്ക തീര്‍ത്തു പറഞ്ഞു.
മൈന്‍ഡ് പോലും കാണിച്ചുമില്ല. ഒടുവില്‍ വലിപ്പമുള്ള അയല കാണിച്ചപ്പോള്‍ വാങ്ങി പറക്കുകയായിരുന്നു. സമീപത്ത് നിന്നവരാണ് വീഡിയോ പകര്‍ത്തിയത്. എന്തായാലും കാക്കയും മീന്‍ കച്ചവടക്കാരനും തമ്മിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.