തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ 253 പോയിന്റ് നേടി എറണാകുളം ജില്ല കിരീടം നേടി. എറണാകുളത്തിന്റെ 13ാം കിരീടമാണിത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് 196 പോയിന്റുമായി ഇക്കുറിയും രണ്ടാമതെത്തി. 101 പോയിന്റുകളുമായി തിരുവനന്തപുരം മൂന്നാമതെത്തി.
കോഴിക്കോട് (82), തൃശൂര്‍ (69), കോട്ടയം (37), ആലപ്പുഴ (28), കൊല്ലം (24), മലപ്പുറം (20), കണ്ണൂര്‍ (19), ഇടുക്കി (17), കാസര്‍കോട് (എട്ട്), പത്തനംതിട്ട (ആറ്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.
ഒപ്പം 81 പോയിന്റുമായി എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് ചാമ്പ്യന്മാരായി. കഴിഞ്ഞ തവണത്തെ ജേതാക്കളായ കോതമംഗലം മാര്‍ ബേസിലിന് ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 62 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്കൂള്‍ രണ്ടാമതും 50 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ മൂന്നാമതുമെത്തി. സെന്റ് ജോര്‍ജിന്റെ പത്താം കിരീടമാണിത്.