കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസുമായി മുന്പോട്ട് പോകുമെന്നും പിന്‍വലിക്കില്ലെന്നും കെ സുരേന്ദ്രന്. കള്ളവോട്ട് നേടിയാണ് എംഎല്‍എയായിരുന്ന അബ്ദുള്‍ റസാഖിന്റെ വിജയമെന്നും അതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന് ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പില്‍ 291 കള്ള വോട്ടുകള്‍ നടന്നെന്നാണ് സുരേന്ദ്രന് ഹര്‍ജിയില്‍ പറയുന്നത്. ഇനി 67 പേരെയാണ് കേസില്‍ വിസ്തരിക്കാനുള്ളത്. എംഎല്‍എ പിബി.അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്പര്യം ഉണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് സുരേന്ദ്രന്റെ പ്രതികരണം.
കേസ് നീട്ടിക്കൊണ്ട് പോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കുന്നെന്നും കെ.സുരേന്ദ്രന് പറഞ്ഞു. 89 വോട്ടിനാണ് കെ.സുരേന്ദ്രന് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ നിര്‍ണായകമാണ് ഹര്‍ജി.