തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ ഇന്നലെ കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസ്താവനകള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അമിത് ഷായുടെയോ കേന്ദ്രത്തിന്റെയോ പിന്തുണയോടെയോ അധികാരത്തില്‍ വന്നതല്ല കേരളത്തിലെ ഇടത് സര്‍ക്കാര്‍. എന്നാല്‍ ഇടത് ഗവണ്മെന്റ് അധികാരത്തില്‍ വരുന്നത് തടയാന്‍ എല്ലാവധിവും അമിത് ഷാ ശ്രമിച്ചിരുന്നു. അതുകൊണ്ട് അത്തരത്തിലുള്ള ഭീഷണികള്‍ വിലപ്പോകില്ല.
ബിജെപിക്കൊപ്പം സമരത്തിനില്ലെന്ന് പറഞ്ഞ എസ്എന്‍ഡിപിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച മന്നത്ത് പദ്മനാഭന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് എന്‍എസ്എസിന്റേത്. എന്‍എസ്എസ് നിലപാട് തിരുത്തണം. എന്‍എസ്എസിന്റെ പഴകാല പാരമ്പര്യങ്ങള്‍ക്ക് നിരക്കാത്തതാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന നിലപാടെന്ന് കോടിയേരി പറഞ്ഞു.