കൊച്ചി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപിയ്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ആവശ്യം തുറന്ന് പറഞ്ഞത്. അണികള്‍ ബിജെപിയ്ക്ക് ഒപ്പം നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സുരേന്ദ്രന് വ്യക്തമാക്കി. അണികളുടെ വികാരം മനസിലാക്കിയില്ലെങ്കില്‍ ചവറ്റുകൊട്ടയിലായിരിക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനമെന്നും നേതാവ് തുറന്നടിച്ചു.
ശബരിമല വിഷയത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തവും ശക്തവുമായ നിലയില്‍ ശ്രീ അമിത് ഷാ കണ്ണൂരിലും ശിവഗിരിയിലും പറഞ്ഞിരിക്കുന്നു. പ്രതിപക്ഷനേതാവ് ചെന്നിത്തലക്കും കെ. മുരളീധരനും കാര്യങ്ങള്‍ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കോണ്‍ഗ്രസിന്റെ അണികള്‍ക്കും. നടക്കുന്നത് ഒരു നേര്‍ക്കുനേര്‍ പോരാട്ടമാണ്. ഒന്നുകില്‍ കോണ്‍ഗ്രസിന് ഞങ്ങളോടൊപ്പം നില്ക്കാം. അല്ലെങ്കില്‍ സര്‍ക്കാരിനൊപ്പം. അതിനിടയിലുള്ള ഒരു അഴകൊഴമ്പന്‍ നിലപാടിന് ഇനി പ്രസക്തിയില്ലെന്നും സുരേന്ദ്രന് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ശബരിമല വിഷയത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് വ്യക്തവും ശക്തവുമായ നിലയില്‍ ശ്രീ അമിത് ഷാ കണ്ണൂരിലും ശിവഗിരിയിലും പറഞ്ഞിരിക്കുന്നു. പ്രതിപക്ഷനേതാവ് ചെന്നിത്തലക്കും കെ. മുരളീധരനും കാര്യങ്ങള്‍ മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കോണ്‍ഗ്രസ്സിന്റെ അണികള്‍ക്കും. നടക്കുന്നത് ഒരു നേര്‍ക്കുനേര്‍ പോരാട്ടമാണ്.
ഒന്നുകില്‍ കോണ്‍ഗ്രസ്സിന് ഞങ്ങളോടൊപ്പം നില്ക്കാം. അല്ലെങ്കില്‍ സര്‍ക്കാരിനൊപ്പം. അതിനിടയിലുള്ള ഒരു അഴകൊഴമ്പന്‍ നിലപാടിന് ഇനി പ്രസക്തിയില്ല. ആദ്യത്തേത് തെരഞ്ഞെടുക്കാനാണ് അണികള്‍ ആഗ്രഹിക്കുന്നത്. അണികളുടെ വികാരം മനസ്സിലാക്കിയില്ലെങ്കില്‍ ചവറ്റുകൊട്ടയിലായിരിക്കും കോണ്‍ഗ്രസ്സിന്റെ സ്ഥാനം.